വൈക്കം: കാലിത്തീറ്റയുടെ വില വർദ്ധനവ് പിൻവലിക്കുക, സംഘങ്ങളിൽ അളക്കുന്ന പാലിന് ലിറ്ററിന് 20 രൂപ വീതം ഇൻസന്റീവ് നൽകുക, ക്ഷീരമേഖലയെ കൃഷിയുടെ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീര കർഷക വേദി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തും. രാവിലെ 10ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.