വൈക്കം: വെച്ചൂർ പഞ്ചായത്തിലെ അച്ചിനകം പാടശേഖരത്തിൽ സ്വകാര്യ വ്യക്തി അനധികൃതമായി നിലം നികത്തുന്നതിനെതിരെ സമരം ശക്തമാക്കാൻ സി പി ഐ എം എൽ (റെഡ് ഫ്ലാഗ്) വെച്ചൂർ, തലയാഴം ലോക്കൽ കമ്മറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
വയൽ നികത്തുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈക്കം തഹസീൽദാർക്ക് നിവേദനം നൽകി.
ജില്ലാ സെക്രട്ടറി സി.എസ്. രാജു യോഗം ഉദ്ഘാടനം ചെയ്തു. ശശി കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.