കോട്ടയം: ജില്ലയെ അപകട മുക്തമാക്കാനുള്ള സംയുക്‌ത പരിശോധനയിൽ രണ്ടാം ദിനം 2.04 ലക്ഷം രൂപ പിഴ..! വിവിധ നിയമങ്ങൾ ലംഘിച്ച 314 വാഹനങ്ങളിൽ നിന്നാണ് ഇത്രയും പിഴ ഈടാക്കിയത്. നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്റ‌ർസെപ്റ്റർ ഉപയോഗിച്ച് വേഗ പരിശോധന നടത്തിയത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച എട്ട് ഡ്രൈവർമാർ ഇവിടെ പിടിയിലായി.

ഇന്നലെ പിടിയിലായവർ

ഹെൽമറ്റ് ധരിക്കാതെ - 85

സീറ്റ് ബെൽറ്റ് ഇല്ലാതെ - 135

അശ്രദ്ധ, അമിത വേഗം - 8

ലൈസൻസില്ലാത്തവർ - 13

ഇൻഷ്വറൻസ് ഇല്ലാത്തത് - 18

ഫിറ്റ്നസുംപെർമിറ്റും ഇല്ല - 5

അമിതഭാരം കയറ്റിയതിന് - 3

എയർഹോൺ ഉപയോഗം - 3

ബ്രേക്ക് ലൈറ്റ് ഇല്ലാതെ -10

രൂപമാറ്റം വരുത്തിയത് - 19

അനധികൃത പാർക്കിംഗ് - 4

മറ്റ് നിയമലംഘനങ്ങൾ - 52