ചങ്ങനാശേരി: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 8 മുതൽ 11 വരെ പുഴവാത് വൈകുണ്‌ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ ഒൻപതാമത് രാമായണ മഹാസത്രം നടക്കും. 8ന് വൈകിട്ട് 5ന് പുഴവാത് ആനന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹഘോഷയാത്രയോടെ സത്രത്തിന് തുടക്കം കുറിക്കും. തുടർന്ന് 6ന് തന്ത്രി കാളിദാസ ഭട്ടതിരിപ്പാട് വിഗ്രഹപ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും നടത്തും. സമിതി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് കെ. എസ് നാരായണൻ സത്രം ഉദ്ഘാടനം ചെയ്യും. അഡ്വ.എസ് ജയസൂര്യൻ, പി. ആർ സജീവ്, എൻ, രാമചന്ദ്രൻ നായർ എന്നിവർ സംസാരിക്കും. 9ന് രാവിലെ 9ന് ശർമ്മ തേവലശ്ശേരി, 3ന് എം. കെ ശശീന്ദ്രൻ, 6.30ന് വി. കെ വിശ്വനാഥനും 10ന് രാവിലെ 9ന് സുദർശനൻ, 11.30ന് എൻ. സോമശേഖരൻ, വൈകിട്ട് 3ന് പ്രൊഫ. ഈശ്വരൻ നമ്പൂതിരി, 5ന് സി പി രവീന്ദ്രൻ, 6.30ന് പി ആർ ജനാർദനൻ നായരും പ്രഭാഷണം നടത്തും. 11ന് രാവിലെ 9ന് ഡോ.ജെ പ്രമീളാദേവി, പി. എൽ ഉമാദേവി, 10.30ന് കുറിച്ചി രാമചന്ദ്രൻ എന്നിവർ സംസാരിക്കും. സമാപന സഭയിൽ പ്രൊഫ. പി. എം ഗോപി, ശാന്താ എസ് പണിക്കർ, കെ. എസ.് എസ് പണിക്കർ ,വിശ്വനാഥൻ നായർ, വി. എസ് രാമസ്വാമി, എ. എൻ രാജപ്പൻ പിള്ള, ബി. ബൈജുമോൻ എന്നിവർ സംസാരിക്കും. ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 2 ന് മുതിർന്നവർക്ക് വേണ്ടി രാമായണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിലും 10 ന് ഉച്ചയ്ക്ക് 2 ന് യുവാക്കൾക്കു വേണ്ടി രാമായണവും യുവാക്കളും എന്ന വിഷയത്തിൽ പ്രഭാഷണ മത്സരങ്ങൾ നടക്കും.