ചങ്ങനാശേരി: വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാന ജാഥക്ക് ചങ്ങനാശേരിയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻ മേഖലാജാഥ കോട്ടയത്തെ സ്വീകരണത്തിന് ശേഷമാണ് ചങ്ങനാശേരിയിൽ എത്തിയത്. സെൻട്രൽ ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം എ.വി റസൽ, ബ്ലോക്ക് സെക്രട്ടറി പി.എ ബിൻസൺ എന്നിവർ ചേർന്ന് ജാഥ ക്യാപ്ടൻ എസ് . സതീഷിനെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്വങ്ങളടെയും, നൂറുകണക്കിന് യുവാക്കളുടെയും ബഹുജനങ്ങളുടെയും അകബടിയോടെ പ്രകടനമായി പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ എത്തി. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പി.എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എ ബിൻസൺ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്ടനെ കൂടാതെ മാനേജർ എസ് .കെ സജീഷ് , ഡോ. പ്രിൻസി കുര്യാക്കോസ്, വി. കെ സനോജ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സജേഷ് ശശി, ജില്ലാ പ്രസിഡന്റ് കെ. ആർ അജയ്, ജില്ല ട്രഷറർ എൻ. അനിൽ കുമാർ, പ്രതീഷ് ബാബു, കെ. പി പ്രജീഷ്, അഡ്വ. കെ. പി പ്രശാന്ത്, വിഷ്ണു കെ. സുഭാഷ് എന്നിവർ നേതൃത്വം നൽകി.