ചങ്ങനാശേരി: ചെത്തിപ്പുഴ മേഴ്‌സി ഹോം 45- മത് വാർഷികവും, പൂർവ്വവിദ്യാർത്ഥി സംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം വികാരി ജനറാൾ മോ.ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. എസ്.ഡി. പ്രൊവിൻഷ്യൽ മദർ സിസ്റ്റർ കർമ്മലത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ അർച്ചന എസ്.ഡി, സിസ്റ്റർ സെലിൻ ജോസ് എസ്.ഡി, സിസ്റ്റർ ആൻ ജോസ് എസ്.ഡി, ജിലുമോൾ മരിയറ്റ്, ജോസുകുട്ടി കുട്ടംപേരൂർ, സിസ്റ്റർ മെറി ജോസ് എസ്.ഡി എന്നിവർ പങ്കെടുത്തു. മേഴ്‌സി ഹോമിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫിലോമിന മേരി ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് സിസ്റ്റർ കർമ്മലത ഏറ്റുവാങ്ങി. ഭിന്നശേഷിയുള്ള ഇവരുടെ കലാപരിപാടികളും, സ്‌നേഹവിരുന്നും നടന്നു. രാവിലെ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാനയും നടന്നു.