ചങ്ങനാശേരി : ചങ്ങനാശേരി വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019-20 അദ്ധ്യയനവർഷത്തെ ഉദ്ഘാടനസമ്മേളനം 8ന് രാവിലെ 10.30ന് ചങ്ങനാശേരി മുഹമ്മദൻസ് യു.പി സ്‌കൂളിൽ നടക്കും. എൻ.സി.ആർ.ടി പുരസ്‌ക്കാര ജേതാവ് രാജേഷ് എസ്. വള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ഉപജില്ലാ ഓഫീസർ ലില്ലി കെ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ നസീർ മുഖ്യപ്രഭാഷണം നടത്തും. ലക്ച്ചർ ഡയറ്റ് കോട്ടയം ജയ്‌സൺ കെ.മാത്യു, ചങ്ങനാശേരി ബി.പി.ഒ ബിനോയ് സാമുവേൽ, മുഹമ്മദൻസ് എച്ച്.എം റീതി കെ.രാജൻ, കെ.എസ്.ടി.എ സബ്ജില്ലാ സെക്രട്ടറി ബിനു എബ്രഹാം, കെ.പി.എസ്.ടി.എ സബ്ജില്ലാ സെക്രട്ടറി പരിമൾ ആന്റണി, എൻ.ടി.യു സബ്ജില്ലാ സെക്രട്ടറി രാജേഷ് ആർ എന്നിവർ പങ്കെടുക്കും. ഉപജില്ലാ കോർഡിനേറ്റർ അമ്പിളി വി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ വർഗീസ് ജോൺ നന്ദിയും പറയും.