പെരുവ: മുളക്കുളം കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, വാഴ, ജാതി എന്നിവയ്ക്കുള്ള വളം വിതരണത്തിനുള്ള പെർമിറ്റുകൾ വ്യാഴാഴ്ച മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യും. കരം അടച്ച രസീത്, ബാങ്ക്പാസ് ബുക്ക്, ആധാർകാർഡ് എന്നിവയുടെ കോപ്പി സഹിതം അപേക്ഷ സമർപ്പിക്കണം. വാഴക്കൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്കുള്ള ഗ്രോ ബാഗുകൾ ആവശ്യമുള്ളവർ മേൽപ്പറഞ്ഞ രേഖകളുമായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അനൂപ് കൃഷ്ണൻ അറിയിച്ചു.