ഞീഴൂർ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഞീഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനത്തോടുനുബന്ധിച്ചു വെള്ളിയാഴ്ച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി നിർവഹിക്കും. വടവാതൂർ വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും കോട്ടയം അടിച്ചിറ ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ തൈറോയിഡ്, വെരിക്കോസ് വെയിൻ, പൈൽസ്, ഹെർണിയ, ഫിസ്റ്റുല രോഗനിർണയം, നേത്രപരിശോധന എന്നിവയ്ക്കു സൗകര്യമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.