കടുത്തുരുത്തി: കേരളാ കോൺഗ്രസ് (എം) ഏഴാം വാർഡ് സമ്മേളനം സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജോബ് മുണ്ടുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻകാലാ, ജോസ് കണിവേലിൽ, ജോസ് തോമസ്, പൗലോസ് കടമ്പംകുഴി, തോമസ് മണ്ണഞ്ചേരിൽ, ജെയിംസ് കുറിച്യാപറമ്പിൽ, ഓനച്ചൻ പുത്തൻപുര, ചാണ്ടി തൈക്കൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് പ്രസിഡന്റായി സന്തോഷ് ജേക്കബ് ചെരിയംകുന്നേലിനെ തിരഞ്ഞെടുത്തു.