കല്ലറ: കല്ലറ കാവിലെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും നിറപുത്തിരി ഉത്സവം ഇന്ന് നടക്കും. കല്ലറ കാവിൽ രാവിലെ 6.15 നും 8.30നും ഇടയിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 6.40നും 7.20നും മദ്ധ്യേയും നിറപുത്തരി നടക്കും. കല്ലറ കാവിൽ മേൽശാന്തി ഈശ്വരൻ നമ്പൂതിരിയും, ജയേഷ് നമ്പൂതിരിയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പത്മനാഭൻ ഇളയതും മുഖ്യകാർമികത്വം വഹിക്കും.