കോട്ടയം: മഴയ്‌ക്കൊപ്പം തെരുനായ്‌ക്കൾ കൂടി ശല്യവുമായി എത്തിയതോടെ നഗരത്തിലൂടെ രാത്രിയിൽ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ ഭീതിയിൽ. നൂറുകണക്കിന് തെരുവുനായ്‌ക്കളാണ് നഗരത്തിലെ റോഡുകളിൽ വിഹരിക്കുന്നത്. അക്രമാസക്‌തരായ തെരുവുനായ്‌ക്കൾ കുരച്ചു കൊണ്ട് ഓടിയടുക്കുന്നത് പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാരെ ഭീതിയിൽ ആഴ്ത്തുന്നു.

ടിബി റോഡിൽ നാലിടത്താണ് തെരുവുനായ ശല്യം. ടിബി റോഡിൽ നിന്നു എം.എൽ റോഡിലേയ്‌ക്കുള്ള ഇടവഴിയിലാണ് പ്രധാനമായും തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കുന്നത്. ടിബിയ്‌ക്ക് സമീപത്തെ വളവിൽ പത്തിലേറെ നായ്‌ക്കളെ പതിവായി കാണാം. വാഹനങ്ങൾ കാണുമ്പോൾ കുരച്ചുകൊണ്ട് ഓടിയെത്തുന്ന നായ്‌ക്കളെ ഭയന്നാണ് ഇരുചക്ര വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്.

ഡി.സി.സി ഓഫിസിന് സമീപത്ത് അഞ്ചിലേറെ നായ്‌ക്കളാണുള്ളത്.

നഗരത്തിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലമാണ് എം.ജി റോഡ്. എം.ജി റോഡിന്റെ ഇരുവശത്തും കോഴിക്കടകളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. ഈ മാലിന്യങ്ങൾ തിന്ന് വളരുന്ന നായ്‌ക്കളാണ് ഇവിടെ ഏറ്റവും അക്രമാസക്തനാകുന്നത്. ഇവിടെ കോടിമത മുതൽ പച്ചക്കറി ചന്ത വരെയുള്ള ഭാഗത്താണ് നായ്‌ക്കളുടെ ശല്യം ഏറ്റവും കൂടുതൽ ഉള്ളത്.

 പുളിമൂട് ജംഗ്ഷൻ മുതൽ ടിബി റോഡ് വരെയുള്ള പ്രദേശത്ത് ഏതു നിമിഷവും റോഡിലേയ്‌ക്ക് തെരുവുനായ്‌ക്കൾ ചാടി വീഴും

 ടി.ബി റോഡിൽ ശ്രദ്ധിക്കണം

 ടിബി റോഡിൽ നിന്നു എം.എൽ റോഡിലേയ്‌ക്കുള്ള ഇടവഴി

 ടിബിയ്‌ക്ക് സമീപത്തെ വളവിൽ നിരവധി നായകൾ

 ഡി.സി.സി ഓഫിസിന് സമീപവും നായശല്യം