പൊൻകുന്നം : ഹിന്ദുഐക്യവേദിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് ജനജാഗ്രതയാത്ര നാളെ നടക്കും. രാവിലെ 8.30 ന് എരുമേലിയിൽ ആത്മബോധിനി ആശ്രമ മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ശ്രീപാദം ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ അദ്ധ്യക്ഷൻ വി.മുരളീധരൻ നയിക്കുന്ന ജാഥ 5.30 ന് പൊൻകുന്നത്ത് സമാപിക്കും.