വൈക്കം: എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര ശാഖയിലെ ടി.കെ മാധവ കുടുംബ യൂണിറ്റിലെ വൃന്ദാവനം ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന രണ്ടാമത് രാമായണ പാരായണ പരിശീലന സന്ധ്യയിൽ സത്സംഗ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടത്തിയ രാമായണ പാരായണ മത്സര വിജയികളെ അനുമോദിച്ചു.പരിശീലന സന്ധ്യയുടെ കോ-ഓർഡിനേറ്റർ വി.വി കനകാംബരൻ മുഖ്യ പ്രഭാഷണം നടത്തി. ആചാര്യൻ കെ. രാജപ്പൻ ഭഗവതി പറമ്പ് ,മഹിളാമണി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പുഷ്പ്പമ്മാ തങ്കപ്പൻ, കാർത്യായനി ബാലവേദി കുട്ടികൾ എന്നിവർ നേതൃത്വം നൽകി. സമ്മാനാർഹയായ നവ്യാ മോളെ സംഗമത്തിൽ അനുമോദിച്ചു.