വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ കൺവെൻഷൻ വ്യാപാരഭവനിൽ സംസ്ഥാന കമ്മിറ്റിയംഗം ജി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ. ശിവൻകുട്ടി, ജില്ലാ കമ്മിറ്റിയംഗം ടി. ആർ. ചന്ദ്രശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി രമേശൻ എന്നിവർ പ്രസംഗിച്ചു.