കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. ബസ് സ്റ്റാൻഡ് ജംഗ്ഷൻ, പേട്ട കവല എന്നിവിടങ്ങളിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, മീൻ കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ജനപ്രതിനിധികൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. കാരി ബാഗുകൾ 50 മൈക്രോണിൽ താഴെയുള്ളവയാണന്ന് കണ്ടെത്തി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്ക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.