kob-deepa-jpg

വൈക്കം: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. ഉദയനാപുരം ചെട്ടിമംഗലം പനന്തറയിൽ സുനിലിന്റെ ഭാര്യ ദീപ (37)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് നാലു ദിവസമായി ചികിത്സയിലായിരുന്നു. പനി മുർച്ഛിച്ചതിനെതുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുധി മോൻ, അശ്വതി.