കോട്ടയം: എം.സി റോഡിൽ ചെങ്ങന്നൂ‌ർ മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളുമായി കെ.എസ്.ടി.പി. അനധികൃതമായി കച്ചവടം നടത്തിയിരുന്ന വഴിയോരക്കച്ചവടക്കാരും, പെട്ടിക്കടക്കാരും അടക്കമുള്ളവർ നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ സ്ഥലം ഒഴിയണമെന്ന് കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു. സ്വയം ഒഴിവാകാൻ തയ്യാറായില്ലെങ്കിൽ കർശന നടപടികൾ ഉണ്ടാകുമന്നും കെ.എസ്.ടി.പി അറിയിച്ചു.