കോട്ടയം: തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ 11 വരെ സുകൃതഹോമവും വിശേഷാൽ ഭഗവത്‌സേവയും നടക്കും. ഗായത്രിയന്ത്രം ഉരുവിട്ട് വൈദികരാണ് സുകൃതഹോമം നടത്തുന്നത്. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഏകാദശി ദിവസമായ 11 ന് രാവിലെ പത്തു മുതൽ പുഷ്‌പാഭിഷേകവും പ്രസാദമൂട്ടും നടക്കും.