പാലാ : നഗരസഭാ പ്രദേശം വെളിയിട വിസർജ്ജ്യ വിമുക്ത മേഖലയായി(ഒഡിഎഫ്) പ്രഖ്യാപിച്ചതിനാൽ നഗരസഭാ പരിധിയിൽ പൊതുജനങ്ങളുടെ ആവശ്യാർത്ഥം കൂടുതൽ പൊതുശൗചാലയങ്ങൾ സ്ഥാപിച്ചു വരുകയാണ്. ഇതിനാൽ നഗരപ്രദേശത്ത് വെളിയിട വിസർജ്ജനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതും നിയമലംഘനം നടത്തുന്നവർക്കെതിരെ 100 രൂപാ പിഴ ചുമത്തുന്നതും മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.