വൈക്കം: എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-ാമത് ജയന്തിയുടെയും മഹാത്മാ അയ്യങ്കാളിയുടെ 157-ാമത് ജയന്തിയുടെയും ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. ചെല്ലമ്മ കടമ്പറയുടെ വസതിയിൽ കൂടിയ സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ദീപക്.പി അദ്ധ്യക്ഷത വഹിച്ചു. തോട്ടകം ശ്രീനാരായണ ഗുരുവിചാരകേന്ദ്രം ഡയറക്ടർ അഡ്വ.രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി. രഞ്ചിത്ത് കറുകത്തല, ശാന്തിനി അജയകുമാർ, ആനന്ദൻ കടമ്പറ, ശാലിനി മഞ്ചേഷ്, കെ.കെ.പീതാംബരൻ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ.വി.വി.സത്യന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.