വൈക്കം : നബാർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടുകൂടി കോട്ടയം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വേമ്പനാട് കോസ്റ്റൽ കർഷക ഉത്പാദക കമ്പനിയുടെ കോട്ടയം ജില്ലാ ഹണി പ്രൊജക്ടിന്റെ പ്രചരണാർത്ഥം ഗ്രീൻ ലീഫ് കാർഷിക വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഏകദിന സൗജന്യ തേനീച്ച വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിക്കും. സൗജന്യ ക്ലാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കർഷകർ വെച്ചൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കമ്പനിയുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ - 04829 276612, 8281415378, 9995769612.