വൈക്കം: 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിർവ്വഹണ സമിതിയുടെ യുവജന യോഗം 11ന് 3 മണിക്ക് ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ സത്രസമിതി ഭാരവാഹികളും സത്രനിർവ്വഹണസമിതി ഭാരവാഹികളും പങ്കെടുക്കുമെന്ന് വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ചീഫ് കോഓർഡിനേറ്റർ പി.വി. ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ എന്നിവർ അറിയിച്ചു.