ചങ്ങനാശേരി: കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇന്നുമുതൽ 11 വരെ രാമായണമഹാസത്രം പുഴവാത് സന്താനഗോപാലമൂർത്തി ഓഡിറ്റോറിയത്തിൽ നടക്കും. കെ.എസ്.സുദർശൻ യജ്ഞാചാര്യൻ.ഹരിനന്ദൻ നമ്പൂതിരി മുഖ്യകാർമ്മികനായിരിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ആനന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര.6.30 ന് സത്രസമാരംഭസഭ,വിഗ്രഹ പ്രതിഷ്ഠ.യജ്ഞവേദിയിൽ തന്ത്രി അക്കീരമൻ കാളിദാസഭട്ടതിരിപ്പാട് വിഗ്രഹപ്രതിഷ്ഠ നടത്തും. സമിതി സംസ്ഥാനപ്രസിഡന്റ് കെ.എസ്.നാരായണൻ ഉദ്ഘാടനം ചെയ്യും. 9 ന് രവിലെ 6.30 ന് പാരായണം. 9 ന് പ്രഭാഷണം.ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. 6.30 ന് ആദ്ധ്യാത്മികസഭ. രാത്രി എട്ടിന് ഔഷധക്കഞ്ഞിവിതരണം. 10 ന് 6.30 ന് പാരായണം.9നും,10.30 നും 5 നും6.30 നും പ്രഭാഷണം. ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. രാത്രി എട്ടിന് ഔഷധക്കഞ്ഞിവിതരണം.11 ന് രാവിലെ എട്ടിന് ഗായത്രിഹോമം. 9നും,10.30 നും പ്രഭാഷണം. 11.30 മുതൽ സത്രസമർപ്പണ പ്രഭാഷണം. രാത്രി 12 ന് സത്രസമാപനസമ്മേളനം.ഉച്ചക്ക് ഒന്നിന് 1.30 ന് പ്രസാദമൂട്ട്.