ചങ്ങനാശേരി : ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഈ മാസം മൂന്നാം വാരം ആരംഭിക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ കോട്ടയത്തുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 15നകം പേര് രജിസ്റ്റർ ചെയ്യണം. പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ഫോൺ: 04812304608.