കോട്ടയം: ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സർട്ടിഫിക്കേഷൻ) നൽകുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ പി.ഉണ്ണികൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്‌തു. ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് സി.മൂലയിൽ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ സൈക്രട്ടറി എൻ.പ്രതീഷ്, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ എന്നിവർ പ്രസംഗിച്ചു. ദിവ്യ ഭാസ്‌കരൻ ക്ലാസെടുത്തു.
ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നുള്ള 40 പേരെയാണ് ആദ്യബാച്ചിൽ ക്ലാസിനായി തിരഞ്ഞെടുത്തിരിക്കുന്നത്.