തലയോലപ്പറമ്പ് : കല്ലറ, വെള്ളൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമ പഞ്ചായത്ത് പരിധിയിൽപ്പെട്ട പട്ടികജാതിയിലുൾപ്പെട്ടതും സർക്കാർ /എയ്ഡഡ് സ്‌കൂളുകളിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽനിന്നും പഠനമുറി നിർമ്മിക്കുന്നതിനുള്ള ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജാതി, വരുമാനം , കൈവകാശ സർട്ടിഫിക്കറ്റ് സാക്ഷ്യപത്രം പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം 18ന് മുമ്പായി കടുത്തുരുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണമെന്ന് ഓഫീസർ അറിയിച്ചു. 800 സ്‌ക്വയർ ഫീറ്റിൽ അധികം വിസ്തൃതിയുള്ള വീടുള്ളവർക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കില്ല. വിവരങ്ങൾക്ക്: 949627930