mgu-international-film-

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ചലച്ചിത്ര മേള 19 മുതൽ 23 വരെ സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. 13 ഭാഷകളിലായി ലിംഗം, വർഗം, പെണ്മ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും.

ബൊഹീമിയൻ റാപ്‌സോഡി (ബ്രിട്ടൺ), ബേണിംഗ് (ദക്ഷിണകൊറിയ), ലൗവിംഗ് വിൻസന്റ്, വുമൺ അറ്റ് വാർ, ബേഡ്‌സ് ഓഫ് പാസേജ്, കാപർനോം, ബോർഡർ, ഹാപ്പി ആസ് ലെസാരോ, റോമ, ഗേൾ, ഷോപ് ലിഫ്‌റ്റേഴ്‌സ്, എമ്പ്രാസ് ഓഫ് ദി സർപെന്റ് (ബ്രിട്ടൺ), ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, മൻതോ, ഒറ്റമുറി വെളിച്ചം, ടു ലെറ്റ്, കുമ്പളങ്ങി നൈറ്റ്‌സ് (ഇന്ത്യ), ഡിജാം (ഫ്രാൻസ്), ഐ ഡ്രീം ഇൻ അനദർ ലാംഗ്വേജ് (മെക്‌സിക്കോ), എ ട്വൽവ് ഇയർ നൈറ്റ് (ഉറുഗ്വായ്) എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.