പുതുക്കിയ പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിൽ ഏഴിന് നടത്താനിരുന്നതും ഒൻപതിലേക്ക് മാറ്റിയതുമായ ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷ 16ലേക്കും ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി ലോക്കൽ സെൽഫ് ഗവേണൻസ് ആൻഡ് പഞ്ചായത്ത് അഡ്മിനിസ്‌ട്രേഷൻ) പരീക്ഷ 19നും നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.ഡി.എം.സി.എ. 2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം. സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.