വൈക്കം: വർദ്ധിപ്പിച്ച കാലിത്തീറ്റ വില പിൻവലിക്കുക, പാലിന് ലിറ്ററിന് 20 രൂപ ഇൻസെന്റീവ് അനുവദിക്കുക, സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകർഷക വേദി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സി.പി.ഐ മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എം. വിനോഭായ്, കിസാൻസഭ ജില്ലാ സെക്രട്ടറി ഇ. എൻ. ദാസപ്പൻ, മണ്ഡലം സെക്രട്ടറി കെ. കെ. ചന്ദ്രബാബു, പഞ്ചായത്ത് മെമ്പർ സാബു പി. മണലൊടി, കെ. എം. മുരളീധരൻ, അനിൽ ചള്ളാങ്കൻ, പി. സോമൻപിള്ള, ടി. വിജയകുമാർ, എം. പി. കൃഷ്ണയ്യർ, പി. പി. അജിക്കുട്ടൻ, വി. എസ്. അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.