വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെ കീഴിലുള്ള എസ്. എച്ച്. ഗ്രൂപ്പുകളിൽപ്പെട്ട വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുവാൻ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ 60 ലക്ഷം രൂപയുടെ വായ്പാവിതരണ മേള നടത്തി.
എച്ച്. ആർ. ഹാളിൽ പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ വെങ്കിടേഷ്, എൻ. എസ്. എസ്. ഇൻസ്‌പെക്ടർ എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.