കടുത്തുരുത്തി: കെ.സി.സി.യുടെ നേതൃത്വത്തിൽ നിർദ്ദനരായ രോഗികളെ സഹായിക്കാൻ പൂഴിക്കോൽ സെന്റ്. ലൂക്ക്‌സ് പള്ളിയിൽ ആരംഭിച്ച കാരുണ്യ ഫണ്ടിന്റെ ഉദ്ഘാടനം കോട്ടയം ആർ.ടി.ഒ. വി.എം. ചാക്കോ നിർവഹിച്ചു. യൂണീറ്റ് പ്രസിഡന്റ് ഫിലിപ്പ് മണലേൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, എം.സി. തോമസ് മണലേൽ, ജായിസ് കാനാട്ട്, ലൂക്കോസ് മൂർത്തിക്കൽ, ബിനോയി ഇടയാടി, ജോയിസ്, സ്റ്റീഫൻ മടക്കക്കുഴി, സിബി സജി തുടങ്ങിയവർ പങ്കെടുത്തു.