വൈക്കം: വൈക്കം കൃഷി ഭവന്റെ നേതൃത്വത്തിൽ ചിങ്ങം 1 ന് കർഷകദിനം ആചരിക്കും. മികച്ച നെൽ കർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷകൻ, ജൈവ കർഷകൻ, എസ്. സി. കർഷകൻ, ഏറ്റവും പ്രായം ചെന്ന കർഷകൻ എന്നിവരെ തിരഞ്ഞെടുത്ത് ആദരിക്കും. അർഹതയുള്ളവർ ഫോട്ടോ സഹിതം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.