കോട്ടയം: കെ.എസ്.ആർ.ടി.സിയെ സ്വകാര്യ വത്കരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കൊണ്ടുവന്ന അശാസ്ത്രിയ പരിഷ്കാരം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ‌ഡി.ടി.ഓഫീസിനുമുമ്പിൽ നടത്തിയ ധർണ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ജില്ല പ്രസിഡന്റ് പി.എൻ. ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് മണ്ഡപം, ജോസ് മാത്യു, എസ്. ദിവ്യ, ഇ.ടി.ഓമനക്കുട്ടൻ, വിപൻ വിഷ്ണു, എൻ.കെ.സുധീഷ് പി. പ്രദീപ്, എസ്. വിഷ്ണു, പി.സി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ ഏഴ് ഡിവിഷനുകളിൽ നിന്നുള്ള ജീവനക്കാർ ധർണയിൽ പങ്കെടുത്തു.