കോട്ടയം: കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ (ആർ.ഐ.റ്റി) ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ, പ്രായോഗിക പരീക്ഷ എന്നിവ മുഖേനയാണ് നിയമനം. എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ വിജയിച്ച ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസും പത്ത് വർഷം ഹെവി പാസഞ്ചർ വെഹിക്കിൾ ഓടിച്ച് പരിചയവും ഉള്ളവർക്കാണ് അവസരം. കെ.എസ്.ആർ.ടിസിയിൽ നിന്ന് വിരമിച്ച ഡ്രൈവർമാർക്ക് മുൻഗണന ലഭിക്കും. പ്രായം 30നും 60നും മദ്ധ്യേ. താത്പര്യമുളളവർ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നാളെ രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം.