കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 9ന് യൂണിറ്റുതലത്തിൽ വ്യാപാരദിനം ആചരിക്കും. എല്ലാ യൂണിറ്റുകളിലും രാവിലെ പതാക ഉയർത്തും. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശുചിത്വ പ്രവർത്തനങ്ങൾ, നിർദ്ദനരായവർക്ക് ഭക്ഷണവിതരണം, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, ഹരിതകേരള മിഷനുമായി സഹകരിച്ച് വൃക്ഷത്തൈ നടീൽ, മധുരപലഹാര വിതരണം തുടങ്ങി നിരവധി പരിപാടികളാണ് ഇതോനുബന്ധിച്ച് യൂണിറ്റ് തലത്തിൽ നടത്തുന്നത്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല വ്യാപാരഭവനിൽ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി പതാക ഉയർത്തും. ഭാരവാഹികളായ എ.കെ.എൻ.പണിക്കർ, ഇ.സി. ചെറിയാൻ, ഹാജി കെ.എച്ച്.എം ഇസ്മായിൽ, മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി. അബ്ദുൾ ലത്തീഫ്, വി.സി ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ വർഗീസ്, ഫിലിപ്പ് മാത്യു തരകൻ തുടങ്ങിയവർ പങ്കെടുക്കും.