കോട്ടയം: മന്നം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്, നവലോകം, വിവിധ സാമുദായിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സെപ്തംബർ 2ന് അക്ഷരനഗരിയിൽ അത്തച്ചമയം സംഘടിപ്പിക്കും. പരിപാടിയുടെ സ്വാഗതസംഘം വിപുലീകരണ യോഗം ഇന്ന് വൈകിട്ട് 5ന് പ്രസ് ക്ലബ് ആഡിറ്രോറിയത്തിൽ ചേരുമെന്ന് ചെയർമാൻ വി.എൻ. വാസവൻ അറിയിച്ചു.