കടുത്തുരുത്തി: മാമൂർ ഇരവിമംഗലം സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥി, പ്രവാസിസംഗമം നടന്നു. സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ.ഫിലിപ്പ് രാമച്ചനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൂർവവിദ്യാർഥി പി.ജെ. ജോസഫ് പോത്തൻപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കൺവീനർ തോമസ് അരയത്ത്, ഹെഡ്മാസ്റ്റർ ഷാജി കുര്യൻ, കെ.സി. ജോസഫ്, ബെന്നി ജെയിംസ്, സി.എൻ. മനോഹരൻ, ജിജിമോൾ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ഉന്നത മേഖലയിലെത്തിയ പൂർവവിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.