കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾകേരള റേഷൻ ഡിലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ധർണ. കോട്ടയത്തെ വ്യാപാരികൾ കടകൾ അടച്ചിട്ട് തിരുനക്കരയിൽ സംഗമിച്ച് കളക്ടറേറ്റിലേക്ക് പ്രകടനവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു ചെറിയാൻ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, രാജു പി.കുര്യൻ, സാബു ബി. നായർ, ലിയാക്കത്ത് ഉസ്മാൻ, എം. ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.