പൊൻകുന്നം : കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറക്കടവ് യൂണിറ്റിന്റെ അംഗത്വവിതരണവും കൺവെൻഷനും ബ്ലോക്ക് പ്രസിഡന്റ് പി.കെ.കുരുവിള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പരമേശ്വരൻ നായർ അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.പ്രഭാകരൻ നായർ, എം.എൻ.രാമചന്ദ്രൻ പിള്ള, കെ.ആർ.നാരായണൻ നായർ, വി.എൻ.ഗോപിനാഥപിള്ള, കെ.രാജേന്ദ്രനാഥൻ നായർ, വി.പി.രാജൻ, പി.കെ.മോഹനൻ, പി.ടി.ഉസ്മാൻ, പി.സി.സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.