കടുത്തുരുത്തി: ലോക ആദിവാസി ദിനാചരണം വിവിധ പരിപാടികളോടെ നാളെ കുറുപ്പന്തറയിൽ നടക്കും. ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി ബ്ലോക്കുതല ആദിവാസികളായ മലവേടർ ഉൾക്കൊള്ളുന്ന ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുറുപ്പന്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളി രാവിലെ ഒമ്പതിന് പരിപാടി ആരംഭിക്കും. അതിരമ്പുഴ പഞ്ചായത്ത് ഊരുമൂപ്പൻ സി.വി. ഭാസ്‌കരൻ പതാക ഉയർത്തും. തുടർന്ന് ആദിവാസി കലാരൂപങ്ങളോടു കൂടിയ പ്രകടനം. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മാഞ്ഞൂർ പഞ്ചായത്ത് ഊരുമൂപ്പൻ വി.ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടപ്ലാമറ്റം പഞ്ചായത്ത് ഊരുമൂപ്പൻ എൻ.കെ. സെൽവി, കടുത്തുരുത്തി പോലീസ് എസ്.എച്ച്.ഒ പി.കെ. ശിവൻകുട്ടി, കടുത്തുരുത്തി, ഉഴവൂർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പത്മാ ചന്ദ്രൻ, ലില്ലിക്കുട്ടി മാത്യു, ബീന ബിനു, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, കെ.കെ. രാജു തുടങ്ങിയവർ പ്രസംഗിക്കും. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും. വിവിധ പഞ്ചായത്ത് ഊരുമൂപ്പൻമാർക്കും സ്വീകരണവും നൽകും.