പാലാ : സുഷമ സ്വരാജ് എന്ന ജീവിച്ചിരുന്ന ദൈവത്തെ നിറകണ്ണുകളോടെ ഓർക്കുകയാണ് പാലാ മരിയൻ മെഡിക്കൽ സെന്ററിലെ നഴ്‌സായ
മെറീന. പള്ളിക്കത്തോട് സ്വദേശിയായ മെറീന 2013 - 14 കാലഘട്ടത്തിൽ ഇറാഖിലെ ഹോസ്പിറ്റലിൽ ജോലി ചെയ്തുവരികയായിരുന്നു. ഷിയാ സുന്നി
സംഘർഷം പടർന്നു പിടിച്ചപ്പോൾ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലായ താനുൾപ്പെടെ 46 നഴ്‌സുമാരാണ് സുഷമയുടെ ഇടപെടലിലൂടെ സുരക്ഷിതരായി സ്വദേശത്തു മടങ്ങിയെത്തിയതെന്ന് മെറീന പറഞ്ഞു. നിസഹായതയിലായ തങ്ങളെ ഒരമ്മയുടെ കരുതലോടെ കൂട്ടിക്കൊണ്ടു വന്ന സുഷമാ സ്വരാജിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്ന് മെറീന പറയുന്നു.