അടിമാലി: ആ ദിനങ്ങൾ എങ്ങനെ ഹസൻകുട്ടിക്ക് മറക്കാനാവും ...കുടുംബാംഗങ്ങളായ അഞ്ച്‌പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ.. ഭാര്യ പാത്തുമ്മ (60), മകൻ മുജീബ് ( 35) മുജീബിന്റെ ഭാര്യ ഷെമീന (30) പേര കുട്ടികളായ ദിയ ഫാത്തിമ്മ (7) നിയ മുജീബ് (5) എന്നിവർ മണ്ണിനടിയിൽ അകപ്പെട്ട് മരിച്ച ആദിനം മറക്കുന്നതെങ്ങനെ. അടിമാലി ഉരുൾ പൊട്ടൽ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ ആ കുടുംബത്തിലെ പിതാവ് പുതിയ കുന്നേൽ ഹസൻകുട്ടി സർക്കാർ ഓഫിസ് വഴി കയറി ഇറങ്ങുകയാണ് ഇപ്പോഴും. തന്റെ കിടപ്പാടവു വിടും രണ്ട് കാറുകളും പൂർണ്ണമായി മണ്ണിനടിയില്ത്തന്നെയാണല്ലോ..
വീടിന് മുകളിൽ കൂടിയുള്ള അശാസ്ത്രിയമായ റോഡ് നിർമ്മാണമാണ് അഞ്ചു പേരുടെ ജീവനെടുക്കുവാൻ കാരണം. റോഡിന്റെ റിട്ടേണിംഗ് വാൾ കോൺക്രീറ്റ് ഭീം എന്നിവ വീടിനു മുകളിൽ പതിക്കുകയാണ് ഉണ്ടായത്. വെളുപ്പിന് മൂന്നുമണിയോടെയാണ് അപകടം ഉണ്ടാകുന്നത്.
പുലർച്ച വലിയ ശബ്ദംകെട്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ വീട്ടിരുന്ന സ്ഥലം പൂർണ്ണമായി മണ്ണിനടിയിലായി. കനത്ത മഴയിൽ രക്ഷാ പ്രവർത്തനം അസാദ്ധ്യമായിരുന്നു. എങ്കിലു നാട്ടുകാരും ഫയർഫോഴ്സും പൊലീസും പുലർച്ച ഹസൻകുട്ടിയെയും ഇവരുടെ ബന്ധുവായ കൊല്ലം സ്വദേശി സൈനുദിനെയും മണ്ണിനടിയിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ രാവിലെ പത്തു മണിയോടെ അഞ്ചു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്
ഹസൻകുട്ടിയുടെ കാലിനെറ്റ പരിക്ക് ഗുരുതരമായിരുന്നു. തുടർ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലും .സൈനുദ്ദീനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സർക്കാർ സഹായമായി നാലു ലക്ഷം രൂപാ വീതം അഞ്ചു പേരുടെ ജീവന് ഇരുപത് ലക്ഷം രൂപ ലഭിച്ചു. ഇതിൽ ഏഴ് ലക്ഷത്തി അറുപതിനായിരം രുപ മരിച്ച മകന്റെ ഭാര്യ ഷെമീനയുടെ വീട്ടുകാർക്കും, ഒരു ലക്ഷത്തി മുപ്പതിനായിരം സൈനുദിന്റെ ഭാര്യ പാത്തുമ്മയുടെ വീട്ടുകാർക്ക് സർക്കാർ നൽകി. പതിനെന്ന് ലക്ഷം രൂപയിൽ പത്ത് ലക്ഷം രൂപ മകൻ മുജീബിന്റെ പേരിൽ ബാങ്കിലെ കടം വീട്ടുകയാണ് ഉണ്ടായതെന്ന് ഹസൻകുട്ടി പറഞ്ഞു.
തന്റെ ആശുപത്രി ചിലവുകൾ പൂർണ്ണമായി സർക്കാർ വഹിക്കും എന്ന് പറഞ്ഞിട്ട് ഒൻപത് ലക്ഷം ചിലവായപ്പോൾ സർക്കാർ നൽകിയത് ഒരു ലക്ഷം മാത്രമാണ്. മകൻ മുജീബിന്റെ വീടും സ്ഥലവും പൂർണ്ണമായി തകർന്ന് പോയിട്ട് പട്ടയ വസ്തു അല്ല എന്ന പേരിൽ 8 സെന്റ് വിടും സ്ഥലത്തിന് പകരമായി ഒരു തുണ്ട് ഭൂമിയോ തല ചായ്ക്കാൻ ഒരിടമോ ലഭിച്ചില്ല. മകന്റെ പേരിൽ മറ്റൊരു വീട് ഉള്ളതിന് പതിനെട്ട് ലക്ഷത്തോളം ബാദ്ധ്യതയുണ്ടന്നും ഹസൻകുട്ടി പറഞ്ഞു.
വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആ വീട് ഉള്ളത് അതിനാൽ ഗുരുതരമായി പരിക്ക് പറ്റിയ കാലുമായി അവിടെ താമസിക്കാൻ പറ്റാത്തതിനാൽ മറ്റൊരു മകന്റെ വാടക വീട്ടിലാണ് ഹസൻകുട്ടിതാമസിക്കുന്നത്. ദിവസേന 2500 രൂപയുടെ മരുന്ന് വാങ്ങണം ചികത്സക്കായി.ചികത്സാ ചിലവിനും വീടിനും ഹസൻകുട്ടിക്ക് അർഹതയില്ലാ എന്നാണ് സർക്കാർ ഭാഷ്യം.സർക്കാരിന്റെ അവഗണനയ്ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ് ഹസൻകുട്ടി.