പൊൻകുന്നം : ജോ.ആർ.ടി ഓഫീസറുടെ മേശയിലെ ഗ്ലാസ് അടിച്ചുതകർക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലായ എൻ.സി.പി പ്രാദേശിക നേതാവ് കാഞ്ഞിരപ്പള്ളി കേളിയാംപറമ്പിൽ ജോബിയെ റിമാൻഡ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബിയെ ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തത്. ഇയാളെ ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. സ്വകാര്യ ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതു സംബന്ധിച്ച പരാതിയിൽ ബസുകാർക്കായി മദ്ധ്യസ്ഥതയ്ക്കെത്തിയതായിരുന്നു ജോബി. ബസ് ജീവനക്കാർ തന്നെ നേരിട്ട് ഹാജരാകണമെന്ന ജോ.ആർ.ടി.ഒയുടെ നിർദ്ദേശത്തിൽ ക്ഷുഭിതനായ ജോബി അക്രമം നടത്തുകയായിരുന്നു.