ചങ്ങനാശേരി: എൻ.ഡി.എ വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. എൻ.ഡി.എ വാഴപ്പള്ളി പഞ്ചായത്ത് ചെയർമാൻ പ്രദീപ് കുന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബിജു മങ്ങാട്ടുമഠം, പി.എം സുഗതൻ,തങ്കച്ചൻ തുരുത്തി, ഗോപകുമാർ അപ്പച്ചേരി, സുബാഷ് മണ്ണാട്ട്, ഗോപീദാസ് എന്നിവർ പങ്കെടുത്തു.