മാനത്തൂർ : പാലാ - തൊടുപുഴ റൂട്ടിൽ മഴക്കാല വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് മാനത്തൂരിന് സമീപം പിക്ക്അപ്പ് വാൻ കാറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ ഓടയിലേക്ക് മറിഞ്ഞു. കുറിഞ്ഞി - ആത്താനി പള്ളിയിൽ പോയി വന്ന കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ മാനത്തൂർ കുര്യാലപ്പുഴ ജോൺസനും ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിൻവശത്തെ ചില്ല് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. രാമപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.