മാന്നാനം: അഖില കേരള എഫ്രേം ട്രോഫി ബാസ്‌കറ്റ് ബോൾ മത്സരം നാളെ മുതൽ 12 വരെ സ്‌കൂൾ എഫ്രേം ബാസ്‌ക്കറ്റ് ബാൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.പുരുഷ സ്ത്രീ വിഭാഗങ്ങളിലായി ജൂനിയർ സബ് ജൂനിയർ തലത്തിൽ കേരളത്തിലെ 15 പ്രമുഖ ടീമുകൾ മത്സരിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മോൻസ് ജോസഫ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും.മുൻ ഇൻഡ്യൻ ബാസ്‌കറ്റ് ബാൾ ക്യാപ്റ്റൻ ആൽവിൻ , കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വൈസ്.പ്രസിഡന്റ് വി.കെ വിനീഷ്, സ്‌കൂൾ മാനേജർ ഫാ.സ്‌കറിയാ എതിരേറ്റ് സിഎംഐ, കോർപ്പറേറ്റ് മാനേജർ ഫാ.ജയിംസ് മുല്ലശ്ശേരി സി എം ഐ എന്നിവർ പങ്കെടുക്കും.