കോട്ടയം: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും കേരള ഖാദി ഗ്രാമവ്യവസായ ബോ‌ർഡിന്റെയും സഹകരണത്തോടെ ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശാസ്ത്രി റോഡിലും അരമനപ്പടിയിലും പള്ളിക്കുട്ടുമ്മ ഖാദി പാലസിലും മല്ലപ്പള്ളി ഖാദി പ്ലാസായിലും ഓണം ബക്രീദ് ഖാദി മെഗാ ഡിസ്‌കൗണ്ട് മേള ഇന്നു മുതൽ ആരംഭിക്കും. ശാസ്ത്രി റോഡിലെ ഖാദി ഭവനിൽ രാവിലെ പത്തിന് മേള തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ.ജോസഫ് വാണിയപ്പുരയ്‌ക്കൽ ആദ്യ വിൽപന നിർവഹിക്കും.