കാരാപ്പുഴ: വിദ്യാർത്ഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യവും മണ്ണിനോടുള്ള സ്‌നേഹവും വളർത്തുന്നതിനായി കാരാപ്പുഴ ഗവ.ഹൈസ്‌കൂളിൽ ആരംഭിച്ച കരനെൽകൃഷി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ വികസന സമിതി പ്രസിഡന്റ് എം.ജി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് അജിത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കോശി അലക്‌സ് വൈദ്യർ, അദ്ധ്യാപകരായ ഷൈമോൻ കെ.എൻ, അനിൽ ഡേവിഡ് ജോൺ, ബിറ്റു പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.