വൈക്കം: ഇപ്റ്റ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സിനിമാ നാടക നടനായിരുന്ന കാലാക്കൽ കുമാരന്റെ അനുസ്മരണവും അഖില കേരള ഏകാങ്കനാടക മത്സരവും എട്ട്, 10 തീയതികളിൽ സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കും. മികച്ച നാടകങ്ങൾക്ക് അവാർഡും ട്രോഫിയും, മികച്ച നാടകകൃത്ത്, സംവിധായകൻ, നല്ല നടൻ, നടി, ഹാസ്യനടൻ എന്നിവർക്ക് പ്രത്യേക പുരസ്‌ക്കാരങ്ങളും നൽകും. എട്ടിന് രാവിലെ 10 ന് ഏകാങ്കനാടക മത്സരം ആദ്യകാല നടി വൈക്കം ശ്രീരഞ്ജിനി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നും എട്ട് നാടകങ്ങളാണ് മത്സരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 ന് വൈകിട്ട് 4.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. രമേശൻ അദ്ധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹൻ മുഖ്യപ്രഭാഷണം നടത്തും. ഇപ്റ്റ സംസ്ഥാന സെക്രട്ടറി എൻ. അനിൽ ബിശ്വാസ് അവാർഡുകൾ വിതരണം ചെയ്യും.